ലഹരിമരുന്ന് വേട്ട: വയനാട്ടിൽ എക്സൈസ് ഇന്റലിജൻസിന്റെ വ്യാപക പരിശോധന; ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി ‘ഹൈഡ് ഔട്ട്’
കൽപ്പറ്റ: എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ‘ഹൈഡ് ഔട്ട്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി എക്സ്സൈസ് ഇന്റലിജിൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ജില്ലയിലെ ലോഡ്ജുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ഹോട്ട്സ്പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന നടന്നത്. സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനകൾക്ക് വിവിധ സ്ക്വാഡുകൾ നേതൃത്വം നൽകി.
സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ്, എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫിസർമാരായ അനീഷ്. എ. എസ്, വിനോദ് പി ആർ, സുൽത്താൻബത്തേരി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രഘു.എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, സുധീഷ് വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ.ബി ആർ, ബിന്ദു കെ കെ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
മാനന്തവാടി താലൂക്കിൽ മാനന്തവാടി റെയിഞ്ച് ഇൻസ്പെക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.രാജേഷ്, ഇ.ഐ.& ഐ.ബിയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് വെങ്ങാലിക്കുന്നേൽ, മാനന്തവാടി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ ഇ. അനൂപ്, സുരേഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോബിഷ് കെ.യു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയശ്രീ എന്നിവരും പങ്കെടുത്തു.
വൈത്തിരി താലൂക്ക് പരിധിയിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്‌ണു. ജിയുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽകുമാർ ജി, എക്സൈസ് ഇന്റലിജൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവൻ്റീവ് ഓഫീസർ കൃഷ്ണൻകുട്ടി, കൽപ്പറ്റ റെയിഞ്ചിലെ വനിതാ സിവൽ എക്സൈസ് ഓഫീസർ മുനീറ, ഇ.ഐ.& ഐ.ബിയിലെ സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുനീർ, കൽപ്പറ്റ റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും ഉണ്ടായിരുന്നു.





Leave a Reply