July 11, 2026

വയനാട് മെഡിക്കൽ കോളേജ്: കുഴിനിലം പുത്തൻപുരയിലെ വൈദ്യുതി വകുപ്പിന്റെ ഭൂമി മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു

0
IMG_20260711_124447
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകണമെന്ന ആവശ്യത്തെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കുഴിനിലം പുത്തൻപുരയിലെ ഭൂമി സന്ദർശിച്ചു. മെഡിക്കൽ കോളേജിനായി ഈ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഉഷ വിജയൻ എം.എൽ.എ., മാനന്തവാടി മുനിസിപ്പാലിറ്റി, മറ്റ് വിവിധ സംഘടനകൾ എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉഷ വിജയൻ എം.എൽ.എ., മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി. ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് ഒ.ടി., മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ജോയി വി.യു., നിഷാന്ത് എ.എം. എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *