കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ഓട്ടോ പെർമിറ്റ് വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കണിയാമ്പറ്റ: “വിഷൻ എവർഷൈൻ കണിയാമ്പറ്റ 2030” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റ് വെരിഫിക്കേഷൻ ക്യാമ്പ് കമ്പളക്കാട് ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പർ കാവുങ്ങൽ മൊയ്തുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. യൂസഫ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. ഫൈസൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ സി.ജെ. ടോമി, നഫീസത്ത് ജാഫർ, നയന ബിജു, ഓമന കാനഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൽപ്പറ്റ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫസലു റഹ്‌മാൻ, കമ്പളക്കാട് എ.എസ്.ഐ ജിതിൻ, പഞ്ചായത്ത് ജീവനക്കാരായ ബിജു വർഗ്ഗീസ്, ജലാലുദ്ദീൻ, യൂണിയൻ നേതാക്കളായ റിയാസ് അനിയേരി, മുനീർ ചെട്ടിയാംകണ്ടി, രഞ്ജിത്ത്, സൈനുദ്ധീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിന് 12-ാം വാർഡ് മെമ്പർ ആസ്യ അസീസ് നന്ദി പ്രകാശിപ്പിച്ചു.





Leave a Reply