July 14, 2026

ഹൃദയപൂർവ്വം ജലനിധി: അർബുദ, വൃക്ക, കിടപ്പുരോഗികൾക്ക് സൗജന്യ കുടിവെള്ള പദ്ധതി വിപുലീകരിച്ചു

0
IMG_20260714_152858
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ജലനിധി ഗുണഭോക്താക്കളായ അർബുദ രോഗികൾക്ക് സൗജന്യമായി കുടിവെള്ളം നൽകുന്ന ‘ഹൃദയപൂർവ്വം ജലനിധി’ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. അശരണരായ കൂടുതൽ രോഗികൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡയാലിസിസ് രോഗികളെയും പൂർണ്ണമായി കിടപ്പിലായ രോഗികളെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ജലനിധി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2023-ൽ അർബുദ രോഗികൾക്കായി മാത്രം തുടക്കമിട്ട പദ്ധതിയുടെ ആദ്യഘട്ട അപേക്ഷാ ഫോറമാണ് ഇപ്പോൾ വിപുലമാക്കിയിരിക്കുന്നത്. ആറുമാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനുശേഷം ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ അപേക്ഷ പുതുക്കുന്നവർക്ക് തുടർന്നും ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷകൾ സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം 2026 ആഗസ്റ്റ് 30-നകം ജലനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 240757 എന്ന നമ്പറിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ ജലനിധി SLEC ബോർഡ് പ്രസിഡന്റ് എം. രാമകൃഷ്ണൻ, സെക്രട്ടറി കെ.എം. മാത്യു, ട്രഷറർ ഷീബ മോഹൻ, മാനേജർ അനീഷ് കെ. തോമസ്, വൈസ് പ്രസിഡന്റ് റെജി പുളിങ്കുന്നേൽ, ജോയിന്റ് സെക്രട്ടറി ഒ.എം. തോമസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *