July 14, 2026

ലോകകപ്പ് ഫുട്ബോൾ ആവേശം: ബത്തേരി ടൗൺ ഹാളിൽ നാളെ സ്ത്രീകൾക്കായി സ്ക്രീനിങ്

0
WhatsApp Image 2026-07-14 at 8.01.27 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും സുൽത്താൻ ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ നാളെ (ജൂലൈ 15) ബത്തേരി നഗരസഭ ടൗൺ ഹാളിൽ ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കും. പൊതു ഇടങ്ങളിൽ സംഘടിപ്പിക്കുന്ന സ്ക്രീനിങ്ങുകൾ വീക്ഷിക്കുന്നതിൽ സ്ത്രീകൾ പൊതുവെ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് രണ്ടാം സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കായിക പ്രേമികളായ സ്ത്രീകൾക്കായി സംപ്രേക്ഷണം ചെയ്യുന്നത്.

നീലയും വെള്ളയും അണിഞ്ഞെത്തുന്ന അർജന്റീന ആരാധകരും പോരാട്ടവീര്യവുമായി എത്തുന്ന ഇംഗ്ലണ്ട് ആരാധകരും ചേരുമ്പോൾ ബത്തേരി ടൗൺ ഹാൾ ഇനി കളിമുറ്റമാകും. രാത്രി 10 മണിമുതൽ തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി കായിക സെമിനാർ, ഫുട്ബോൾ ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമായി സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു സ്ക്രീനിംഗ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *