July 15, 2026

ഓപ്പറേഷൻ തൂഫാൻ: ബത്തേരിയിൽ ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

0
IMG_20260715_143430
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ലഹരിമരുന്നായ എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ സഫ്നാസ് (37), നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 23.983 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ വലയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതികളിലൊരാളായ സഫ്നാസിന്റെ അരയിൽ സിഗരറ്റ് പാക്കറ്റിനകത്ത് പോളിത്തീൻ സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ്. നായരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു, യദു ഗോപാൽ, എഎസ്ഐ മാരായ അശോകൻ, ശ്യാം ലാൽ, സന്തോഷ്‌, എസ്.സി.പി.ഓ ദിവാകരൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പോലീസ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *