മുട്ടിൽ പഞ്ചായത്ത് സ്റ്റേഡിയം: സ്ഥലമെടുപ്പ് ഉടൻ പൂർത്തിയാക്കണമെന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റി
കൽപ്പറ്റ: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം വാങ്ങിയ മുട്ടിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സ്ഥലമെടുപ്പ് നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മുട്ടിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗൺ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. എം.ഒ. ദേവസ്യാ, കെ. പത്മനാഭൻ, സുന്ദർ രാജ്, നിഷീദ് പനങ്ങണ്ടി, ഷിജു ഗോപാലൻ, കെ.സി. ഹാരിസ്, സുഹൈൽ, ഫൈസൽ, കുട്ടി ഹസ്സൻ, കോട്ടക്കൊല്ലി ദാസൻ, ഫൈസൽ പാപ്പിന, കെ.സി. മുസ്തഫ, സലിം കെ. എന്നിവർ പ്രസംഗിച്ചു. പുതിയ ടൗൺ കമ്മിറ്റി ഭാരവാഹികളായി ഫൈസൽ എൻ.ടിയെ പ്രസിഡന്റായും, ടി.കെ. നന്ദനൻ, സുരേഷ് ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. മുജീബ് തങ്ങളാണ് സെക്രട്ടറി. ആലക്കുട്ടി, നന്ദനൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ.സി. ഹാരിസിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു.





Leave a Reply