November 6, 2026

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
IMG_20260717_114050
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ജൂൺ അവസാനവാരത്തിൽ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും വീണ്ടും നീളുകയായിരുന്നു.

dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in m ഔദ്യോഗിക വെബ്സൈറ്റുകളിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.

മാർച്ച് 5 മുതൽ മാർച്ച് 27 വരെയായിരുന്നു കേരള പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഈ വർഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.15 വരെയായിരുന്നു പരീക്ഷാ സമയം. തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്മെന്റ്/പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം.

 

കഴിഞ്ഞ വർഷം ജൂൺ 2നാണ് പ്ലസ് വൺ ഫലം പ്രഖ്യാപിച്ചത്. മാർച്ച് 6 മുതൽ മാർച്ച് 9 വരെയായിരുന്നു അന്ന് പരീക്ഷകൾ നടന്നത്. റഗുലർ സ്കൂൾ വിദ്യാർത്ഥികൾ 62.28 വിജയശതമാനം കൈവരിച്ചു. ബോർഡിന്റെ കണക്കുകൾ പ്രകാരം റഗുലർവിദ്യാർത്ഥികൾ 62.28 വിജയശതമാനം കൈവരിച്ചു. ബോർഡിന്റെ കണക്കുകൾ പ്രകാരം റഗുലർ വിഭാഗത്തിൽ 3,83,647 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്നിക്കൽ സ്ട്രീമിൽ 1,572 പേരും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 28,177 പേരും രജിസ്റ്റർ ചെയ്തിരുന്നു. ഫലം സംബന്ധിച്ച പുതിയ വിവരങ്ങൾക്കും സേ പരീക്ഷാ അപ്ഡേറ്റുകൾക്കുമായി dhsekerala.gov.in സന്ദർശിക്കുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *