July 17, 2026

കള്ളാടി ദുരന്തം: സുരക്ഷാ ഭീഷണി നേരിടുന്നവരെ അടിയന്തരമായി പുനരധിവസിപ്പിക്കണം: ബദ്റുൽഹുദാ

0
IMG_20260717_125757
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് കള്ളാടിയിലുമുള്ളതെന്നും അതിനാൽ കനത്ത നഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും സുരക്ഷാ ഭീഷണി നേരിടുന്നവരെ ഇനിയൊരു പരീക്ഷണത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി പുനരധിവസിപ്പിക്കാനും സർക്കാർ തയ്യാറാകണമെന്ന് ബദ്റുൽഹുദാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ദുരന്തബാധിത പ്രദേശം സന്ദർശിച്ച ബദ്റുൽ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, ഡയറക്ടർ അബ്ദുൽ ഗഫൂർ സഖാഫി കുന്നളം, മാനേജർ നസീർ കോട്ടത്തറ എന്നിവർ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രദേശവാസികളുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷിത താവളങ്ങൾ തേടി വാടകയ്ക്ക് വീട് അന്വേഷിക്കുന്ന പലർക്കും മാസവാടകയോ അഡ്വാൻസോ നൽകാൻ പോലും കയ്യിൽ പണമില്ലാത്ത അതീവ പരിതാപകരമായ അവസ്ഥയാണുള്ളതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ ചേർത്തുപിടിക്കണമെന്നും അവരെ പെരുവഴിയിലാക്കരുതെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും ദുരന്തമുഖത്ത് സജീവമായി സേവനം അനുഷ്ഠിച്ച വിവിധ സന്നദ്ധ സംഘടനകളെയും സർക്കാർ സംവിധാനങ്ങളെയും അഭിനന്ദിക്കുന്നതായും ബദ്റുൽഹുദാ ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *