July 17, 2026

നെൻമേനി പുഞ്ചവയൽ ഊരിൽ കർക്കിടക കഞ്ഞി വിതരണവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു

0
IMG_20260717_152334
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കർക്കിടക മാസ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് നെൻമേനി പുഞ്ചവയൽ ഊരിൽ കർക്കിടക കഞ്ഞി വിതരണവും സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങിൽ ആശ വർക്കർ വിജയ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അരുൺ ബേബി കർക്കിടക പഥ്യ ആഹാര രീതികൾ, ഈ മാസത്തിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികൾ, പ്രതിരോധ മരുന്നുകൾ, പത്തില തോരൻ, എണ്ണ തേച്ചു കുളി മുതലായ ആരോഗ്യ രീതികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. ഊരിലെ മുഴുവൻ ആളുകൾക്കും കർക്കിടക കഞ്ഞി വിതരണം ചെയ്ത ചടങ്ങിൽ അങ്കണവാടി ടീച്ചർ ഷീല നന്ദി പ്രകാശിപ്പിച്ചു. ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ്, ട്രൈബൽ പ്രൊമോട്ടർ അനശ്വര, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളായ സുനിത, ലതിക, ട്രൈബൽ അനിമേറ്റർമാരായ രമ്യ, ബീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *