July 18, 2026

ഡിവൈഎഫ്‌ഐ പൊതിചോര്‍ വിതരണം തുടരും: വി വസീഫ്

0
IMG_20260718_210313
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഡിവൈഎഫ്‌ഐയുടെ പൊതിചോര്‍ വിതരണം തുടരുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐയുടെ പൊതിചോര്‍ വിതരണ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെന്നും എല്ലാം മുടക്കുക എന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും വസീഫ് ആരോപിച്ചു. പ്രതിദിനം നാല്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ആശുപത്രികളില്‍ ഡിവഐഎഫ്‌ഐ ചോറ് നല്‍കുന്നത്. ഇതിന് ഒരു ദിവസം പോലും സംഘടന മുടക്കം വരുത്തിയിട്ടില്ല. ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ക്ക് വേണ്ടി 20 കോടിയിലധികം രൂപ അധ്വാനത്തിലൂടെ കണ്ടെത്തിയവരാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. എന്നും ജനങ്ങള്‍ക്കിടയിലാണ് സംഘടനയുടെ സ്ഥാനം. ഇന്നത്തെ ആഭ്യന്തര മന്ത്രിയായിട്ടുള്ള രമേശ് ചെന്നിത്തല പോലും ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടി മാതൃകാപരമാണെന്ന് പറഞ്ഞ് അഭിനന്ദിച്ചതാണെന്നും അതുകൊണ്ട് പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ചോറ് സര്‍ക്കാര്‍ മുടക്കരുതെന്നും വി വസീഫ് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *