ഓപ്പറേഷൻ തണ്ടർ: മേപ്പാടിയിൽ 70 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
മേപ്പാടി: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ ഓപ്പറേഷൻ തണ്ടർ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് (44) ആണ് പിടിയിലായത്.
സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, മുഹമ്മദ് മുസ്തഫ ടി, പ്രജീഷ് എം.വി, അമൽജോസ്, സനൂപ് സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന പി.യു, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും റെയിഡിൽ പങ്കെടുത്തു. കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.





Leave a Reply