July 24, 2026

ലഹരിക്കെതിരെ പോരാട്ടവുമായി അസംപ്ഷൻ എ യു പി സ്കൂൾ വിദ്യാർഥികൾ; ‘സാർദ്ധം-2026’ ശ്രദ്ധേയമായി

0
IMG_20260724_151834
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കേരള സർക്കാരിന്റെ ‘തൂഫാൻ 2026’ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരിക്കെതിരെയുള്ള വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ‘സാർദ്ധം-2026’ എന്ന പേരിൽ ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബത്തേരി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് എം നിർവഹിച്ചു. ലഹരിയിലേക്ക് ഒഴുകി തീരാനുള്ളതല്ല പുതുതലമുറ എന്ന് ചടങ്ങിൽ മുഖ്യ സന്ദേശം നൽകിയ സുൽത്താൻ ബത്തേരി പോലീസ് ഓഫീസർ അഖിൽ ഓർമ്മപ്പെടുത്തി.

 

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കേവലമൊരു പരിപാടിയല്ല, മറിച്ച് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലഹരി വിരുദ്ധ ഗാനം, നൃത്തം, ഫ്ലാഷ് മോബ്, കവിത, പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാർത്ഥികൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.

 

ഹെഡ്മാസ്റ്റർ ഷോജി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരിവിരുദ്ധ കോർഡിനേറ്റർമാരായ ജസ്റ്റിന റ്റി പീറ്റർ, ജെന്നി കെ എൽ, ഷീബ ഫ്രാൻസിസ്, അദ്ധ്യാപകരായ ലിബിൻ, അമൽ ബെന്നി, സി. പ്രിയ തോമസ്, പി ടി എ പ്രസിഡന്റ്‌ ആന്റോ, സ്കൂൾ ലീഡർ പി എസ് ഫൈഹ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *