കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലയിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചു
കൽപ്പറ്റ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ വയനാട് ജില്ലയിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. രാജ്യവ്യാപക പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും സംഘടിപ്പിച്ചു.
പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. വിഷ്ണു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അനുരാഗ് സംസാരിച്ചു. മേപ്പാടിയിൽ ഏരിയാ സെക്രട്ടറി അബിൻ ബാബു ഉദ്ഘാടനവും ഏരിയാ പ്രസിഡന്റ് ആർ. എൽ. അർച്ചിത്ത് അധ്യക്ഷതയും വഹിച്ചു. മീനങ്ങാടിയിൽ നടന്ന സമരം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി. ടി. അദിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി. അക്ഷയ് സംസാരിച്ചു.





Leave a Reply