ബാംഗ്ലൂരിൽ വാഹനാപകടം: കബനിഗിരി സ്വദേശിയായ യുവാവ് മരിച്ചു
പുൽപ്പള്ളി: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കബനിഗിരി സ്വദേശിയായ യുവാവ് നിര്യാതനായി. കബനിഗിരി ഊനേത്ത് റെജിയുടെ മകൻ ആൽബിൻ (24) ആണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ബാംഗ്ലൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
പിതാവ്: റെജി (ബിസിനസ്), മാതാവ്: മിനി (നഴ്സ്, കുവൈറ്റ്). സഹോദരങ്ങൾ: ആരോൺ (പ്ലസ് ടു വിദ്യാർത്ഥി, വിജയ ഹയർ സെക്കൻഡറി സ്കൂൾ പുൽപ്പള്ളി), ഏഞ്ചൽ (പത്താം ക്ലാസ് വിദ്യാർത്ഥി, കബനിഗിരി). സാമൂഹ്യ പ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ് പരേതനായ ആൽബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പുൽപ്പള്ളി താഴെ അങ്ങാടി എ. ജി. പെന്തക്കോസ്തു ചർച്ച് സെമിത്തേരിയിൽ നടക്കും.





Leave a Reply