September 8, 2026

യാത്രയയപ്പ് നൽകി

0
IMG_20260726_091324
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പുങ്കുന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറായി നാല് വർഷക്കാലം സേവനം അനുഷ്ഠിച്ച് സ്ഥലംമാറി പോകുന്ന ഡോക്ടർ ഷൗക്കീന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ഷൗക്കീന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ ഉപഹാരം നൽകി ആദരിച്ചു.

 

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബുഷ്റ വൈഷ്യൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അമ്പിളി യു.സി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ്, മുഹമ്മത്, മമ്മ പി., ബീന, സൗമ്യ, നജ്മത്ത് പാറ, ശാന്ത, ബുഷ്റ പി., രമ്യ, ശിൽപ ആന്റണി, ഡോക്ടർ ഷൗക്കീൻ, അനുപ്രിയ, സ്റ്റെഫി, ജോൺസൻ, സി.ഡി.എസ് ചെയർപേഴ്സൺ രജിത, സി.ഇ. ഹാരിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് സെക്രട്ടറി ടി. നാസർ, ജിൻസി, ആഷ്ലി, പാലിയേറ്റീവ് കൺവീനർ ജിജി ജോസഫ് എന്നിവർ സംസാരിച്ചു. സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുള്ള സ്വാഗതവും സി.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *