കാപ്പി കർഷകരുടെ വിഷയങ്ങൾ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
കൽപ്പറ്റ: കാപ്പികർഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വന്യമൃഗശല്യം, കെ എൽ ആർ ആക്ട്, ഇറിഗേഷൻ ഫാം ടൂറിസം, ഓർഗാനിക് കൃഷി, തോട്ടങ്ങളിൽ സ്വകാര്യ പിക്കപ്പ്, ജീപ്പ്, ട്രൈലർ, ട്രാക്ടർ, ട്രൈലർ എന്നിവ അനുവദിക്കുന്നതിനെപ്പറ്റിയും ചർച്ച നടന്നു. പ്രിയങ്കാഗാന്ധി എം പിയുടെ നിർദേശപ്രകാരം നടന്ന ചർച്ചയിൽ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ കൂടാതെ പ്രധാന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വയനാട്ടിൽ ഒരു യോഗം ചേരാനും തീരുമാനിച്ചു.
ചർച്ചയിൽ അനൂപ് പാലുകുന്ന്, അലി ബ്രാൻ, ഫാ. വർഗീസ് മറ്റമന, അഡ്വ. ജോർജ്പോത്തൻ, ചാക്കോച്ചൻ പി എ, കുരുവിള ജോസഫ്, എം പി യുടെ പ്രതിനിധികളായി രതീഷ് കുമാർ രാഹുൽ രവി എന്നിവരും പങ്കെടുത്തു.





Leave a Reply