July 30, 2026

ഓട്ടോ-ടാക്സി ചാർജ് വർധനവ് ആവശ്യപ്പെട്ട് ആഗസ്റ്റ് 4-ന് കലക്ടറേറ്റ് ധർണ: എസ്‌ഡിടിയു

0
WhatsApp Image 2026-07-30 at 9.13.59 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: ഓട്ടോ-ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 4-ന് (ചൊവ്വാഴ്ച) വയനാട് കലക്ടറേറ്റിന് മുന്നിൽ എസ്‌ഡിടിയു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിക്കും. ഇന്ധനവില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ്, സ്പെയർ പാർട്സ് വില, ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ നിലവിലെ ചാർജ് നിരക്ക് അപര്യാപ്തമാണെന്നും സർക്കാർ അടിയന്തരമായി ചാർജ് വർധനവ് പ്രഖ്യാപിക്കണമെന്നും എസ്‌ഡിടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ധർണയുടെ ഭാഗമായി സമരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കുമെന്നും പ്രസിഡന്റ് മുഹമ്മദലി അറിയിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മമ്മൂട്ടി തരുവണ, ഇഖ്ബാൽ പീച്ചങ്കോട്, സി. ടി. മുഹമ്മദലി, ഷെമീർ കെ. കെ. എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *