May 9, 2026

കോറോം ഗവൺമെന്റ്എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

0
IMG_20190211_153450
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: 2018-19 വർഷത്തെ കോറോം ഗവൺമെൻറ് എൽ.പി സ്കൂളിലെ പഠനോത്സവം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി എ ബാബു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ  ശ്രീ. ബഷീർ എം.കെ ആമുഖപ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ. ജലീൽ വള്ളുവശ്ശേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. മൈമൂനത്ത് കെ. എ അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് നേടിയ പൂർവ്വവിദ്യാർത്ഥി ഡോക്ടർ ജുബൈറിനെ ചടങ്ങിൽ ആദരിച്ചു.പിടിഎ എക്സിക്യൂട്ടീവ് മെമ്പർ
ശ്രീ. അനസ് ഇംഗ്ലീഷ് കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. സബ് ജില്ലാതല യുറീക്ക മത്സര വിജയികളെ ആദരിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഷിജി, എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീ. മനാഫ്,ശ്രീ.മുരളി മാസ്റ്റർ എസ് ആർ ജി കൺവീനർ  ഷിംന എന്നിവർ ആശംസയും, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ വഹാബ് ടി.എം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പഠന തെളിവുകളുടെ പ്രദർശനം, പരീക്ഷണങ്ങൾ, പഠന മികവുകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. മികവുകളുടെ മുഴുനീള ഐ.സി.ടി പ്രദർശനവും, വായനയുടെ പുത്തൻ അനുഭവം ലഭ്യമാക്കാനായി വായനപ്പുരയും പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ സജ്ജമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *