കാട്ടിക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി: കാട്ടിക്കുളത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ 2പേർക്ക് പരിക്കേറ്റു. സുരേഷ്, ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കാട്ടിക്കുളം തോൽപ്പെട്ടി റൂട്ടിൽ ഒന്നാം മൈലിൽ വെച്ചായിരുന്നു സംഭവം. കൊടുക് ഭാഗത്ത് കെട്ടിട നിർമ്മാണ തൊഴിലിനായി ഇരുവരും സ്‌കൂട്ടറിൽ പോകവേ ആയിരുന്നു സംഭവം.അപകടത്തിൽ കാലുകൾക്ക് ഗുരുതര പരിക്കേറ്റ സുരേഷിന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ബാബു നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
പോലീസുകാർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.





Leave a Reply