May 9, 2026

മരം വീണ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്

0
qrdtm876-
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  ദേശീയ പാതയോരത്തെ മരം വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്.ബത്തേരി മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനു സമീപമാണ് അപകടം. പാതയോരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം നിരാകരിച്ചതാണ് അപകത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പാതയോരത്ത് നിന്നിരുന്ന വന്‍മരം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കുപ്പാടി സത്താര്‍കുന്നില്‍ ഷിജു(32) ന് സാരമായി പരുക്കേറ്റു.ഇയാളെ ഉടനെ ബത്തേരിയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓട്ടോയില്‍ യാത്രാക്കാരില്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. മരം വീണ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *