April 27, 2024

പ്രളയാനന്തര പുനരധിവാസവും ഉയർന്നുവരുന്ന ആവശ്യങ്ങളും: എകദിന ശിൽപശാല നാളെ

0
05.01.jpgnew.jpghh
കൽപ്പറ്റ: പ്രളയാനന്തരം സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രധാന ഇടപെടൽ നടത്തിയ യൂണിസെഫിന്റെയും, വികാസ് പീഡിയ പോർട്ടലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്  ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. കൽപ്പറ്റ ആസൂത്രണ ഭവനിലെ എ. പി. ജെ ഹാളിൽ ബുധനാഴ്ച രാവിലെ 10 മണി മുതൽ പരിപാടി ആരംഭിക്കും. പ്രളയാനന്തര  പുനരധിവാസവും ഉയർന്നുവരുന്ന ആവശ്യങ്ങളും,ജല സംരക്ഷണവും പ്രധാന വിഷയമാകുന്ന ശിൽപശാലയിൽ ആനുകാലികമായ മറ്റു വികസന അജണ്ടകളും  ചർച്ച ചെയ്യും. ശിൽപശാലയുടെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിർവ്വഹിക്കും. കൽപ്പറ്റ നഗരസഭ കൗൺസിലർ അജി ബഷീർ അദ്ധ്യക്ഷത വഹിക്കും.വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിക്കും.ജില്ലാ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യ പ്രഭാഷണം നടത്തും. വികാസ് പീഡിയയുടെ  മികച്ച വളണ്ടിയർ അവാർഡ് നേടിയ ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, സി.ഡി. സുനീഷ്, ഇ.ജെ. ജോഫർ എന്നിവർക്ക് ഗവർണർ പുരസ്കാരം സമ്മാനിക്കും. മാനന്തവാടി രൂപത   പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ  സമഗ്ര പ്രളയ   പുനരിധിവാസ പദ്ധതിയുടെ ഉദ്ഘാടനവും   മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *