October 16, 2026

മാനന്തവാടി കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി യു.ഡി.എഫ് പാനൽ വിജയിച്ചു.

0
IMG_20190212_203516
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റിയുടെ 2019- 2024 വർഷത്തെ തെരഞ്ഞെടുപ്പ്  വ്യാപാര ഭവനിൽ  നടന്നു. 44 വർഷത്തിലേറെയായി കെ.സി.ഇ.എഫ് മുന്നണിയാണ് കോ ഓപ്പറേറ്റീവ് എംപ്ലോയിസ്  ഭരണം നടത്തിവരുന്നത്.  മാനന്തവാടി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 9 അംഗ പാനൽ സിപിഎമ്മിനെതിരെ  വിജയിച്ചു. ജനറൽ വിഭാഗത്തിൽ ജോയ്സ് ജോൺ, പ്രബിത് ചന്ദ്രൻ.എ, മൊയ്തു.ടി, സതീശൻ കെ, നിക്ഷേപമുള്ള അംഗങ്ങളിൽ നിന്ന് എം.മനോജ് കുമാറിനെ തന്നെ വീണ്ടും കെ.സി.ഇ.എഫ് പ്രസിഡന്റായി തെരഞ്ഞെടുത്തു. വനിതാ സംവരണത്തിൽ നിന്ന് നിഷ ജോസ്, ഷീജ.കെ, ഷീന ജോർജ്, ഉൽസവ് ദാസ് സി.പി.എന്നിവർ വിജയിച്ചു.തുടർന്ന് ടൗണിൽ വിജയാഹ്ലാദ പ്രകടനം നടത്തി എ.എം. നിശാന്ത്, ടി. മമ്മൂട്ടി, പടയൻ മുഹമ്മദ്,എ.സുനിൽകുമാർ, എം.ജി.ബാബു, എം.പി.ശശികുമാർ, ഗിരിഷ് കുമാർ എം.കെ, ബിജു നരിപ്പാറ, ജിൻസൺ, ഷാജി, ജോയ്സ് ജോൺ, മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *