April 26, 2024

വയനാട് പാർലമെന്റ് സീറ്റിൽ വയനാട്‌ സ്വദേശി തന്നെ മത്സരിക്കണം. എ.കെ സി.സി.

0
മാനന്തവാടി: 
മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ വയനാട് പാർലമെന്റ് സീറ്റിൽ വയനാട് ജില്ലയിൽ നിന്നു തന്നെയുള്ള വ്യക്തിയെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതസമിതി. കേരളത്തിലെ മണ്ഡലങ്ങളിൽ വയനാട് മണ്ഡലത്തിൽ നിറഞ്ഞ് നിക്കുന്ന ഏക ജില്ലയാണ് വയനാട്. തികച്ചും അവികസിത ജില്ലയായ വയനാടിന്റെ വികസനത്തിന് കുതിപ്പേകാൻ വയനാട്ടുകാരനായ ഒരാൾ പാർലമെന്റിൽ ഉള്ളത് ഗുണകരമാകും. മോഹന വാഗ്ദാനങ്ങളല്ല വയനാടിനാവശ്യം. കാർഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജുകൾ, വയനാട് മെഡിക്കൽ കോളേജ്ജ് യാഥാർത്ഥ്യമാക്കൽ, വന്യമൃഗശല്യത്തിൽ നിന്നുള്ള സംരക്ഷണം, വയനാട്ടിലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി കാർഷിക മേഖലയെ പുനർജീവിപ്പിക്കൽ, ചുരം ബദൽ റോഡ്, വയനാട് റെയിൽവേ ഇങ്ങനെ നിരവധി ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പി ലാക്കാൻ വയനാട്ടിൽ നിന്നുള്ള കരുത്തനായ ഒരാളെ പാർലമെന്റിലെത്തിക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. കെ. പി. സാജു അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. പീറ്റർ ഞറളക്കാട്ട്, സണ്ണി ചെറുകാട്ട്, അഡ്വ. എൽബി മാത്യു, ജോസ് കുറുമ്പാലക്കാട്ട്, അഡ്വ. ഷാജി തോപ്പിൽ, മോളി കരിമ്പനാക്കുഴി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *