April 29, 2026

അല്‍ഫോണ്‍സ ദേവാലയ കൂദാശയും പരിശുദ്ധ ഗ്വാഡലുപ്പെ മാതാവിന്റെ പ്രതിഛായ പ്രതിഷ്ഠയും 25,26 തിയതികളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബത്തേരി രൂപതയിലെ ആദ്യ അല്‍ഫോണ്‍സ ദേവാലയമായ മുണ്ടേരി സെന്റ് അല്‍ഫോണ്‍സാ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗ്വാഡലുപ്പെ മാതാവിന്റെ പ്രതിഛായ പ്രതിഷ്ഠയും 25, 26 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകുന്നേരം മൂന്നിന് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ദേവാലയ കൂദാശയും മാതാവിന്റെ പ്രതിഛായ പ്രതിഷ്ഠയും നിര്‍വഹിക്കും. അന്നേദിവസം ഉച്ചക്ക് 12.30ന് വാഹന അകമ്പടിയോടെ പ്രതിഛായ പ്രയാണം ആരംഭിക്കും. 1531ല്‍ മെക്‌സിക്കോയിലെ ഗ്വാഡലുപ്പെയില്‍ ജുവാന്‍ ഡിയാഗോ എന്ന കര്‍ഷകന് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനാണ് ഇന്ത്യയില്‍ ആദ്യമായി കല്‍പ്പറ്റയില്‍ മാതാവിന്റെ പ്രതിഛായ സ്ഥാപിക്കുന്നത്. 2.30ന് പൗര സ്വീകരണം, വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാകളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. 
26ന് രാവിലെ എട്ടിന് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും. തുടര്‍ന്ന് വിശിഷ്ഠ വ്യക്തികളെ ആദരിക്കലും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. തോമസ് ചാപ്രത്ത്, ആഘോഷകമ്മിറ്റി സെക്രട്ടറി ജിബി, ജനറല്‍ കണ്‍വീനര്‍ എം.ജി. ജേക്കബ്, പി.എം. പത്രോസ്, തമ്പി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *