December 7, 2025

ഹിന്ദി ഉത്സവ് 2017

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഭാരത സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഹിന്ദി പക്ഷാചരണത്തിന്‍റെ ഭാഗമായുള്ള ഹിന്ദി ഉത്സവ് 2017 നവംബര്‍ 25 ന്  രാവിലെ 9 മണിമുതല്‍ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.  ജില്ലയിലെ യു പി,ന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി  വിദ്യാര്‍ഥികള്‍ക്കായി കവിത,  പ്രസംഗം, ദേശഭക്തിഗാനം, പോസ്റ്റര്‍ രചന, കഥാരചന, തുടങ്ങി വിവിധങ്ങളായ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൊതുസമ്മേളനം പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റ് കുഞ്ഞമ്മദ് അധ്യക്ഷനാകും. വാര്‍ഡ്‌ മെമ്പര്‍ ജുല്‍ന ഉസ്മാന്‍ സമ്മാനവിതരണം നടത്തും. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ ജെ ലീന മുഖ്യപ്രഭാഷണം നടത്തും. ഹിന്ദി ഭാഷയുടെ പ്രാധാന്യം വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനായി എന്ന ലക്ഷ്യത്തോടെ ഹിന്ദി അധ്യാപക് മഞ്ച് ആരംഭിച്ചതാണ് ഹിന്ദി ഉത്സവ് എന്നപേരിലുള്ള ഹിന്ദി കലോല്‍സവം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *