September 13, 2026

അഗ്രി ടെക്നോളജി മീറ്റ് നാളെ: മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

0
IMG_20260913_123944
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൃഷി വകുപ്പ് സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് അഗ്രി ടെക്നോളജി മീറ്റ്  സംഘടിപ്പിക്കുന്നു.പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ട്രെയിനിങ് ഹാളിൽ നടക്കുന്ന അഗ്രി ടെക്നോളജി മീറ്റ് നാളെ (സെപ്റ്റംബർ 14) രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കാർഷിക രംഗത്തെ ആധുനിക- യന്ത്രവത്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർഷിക ഡ്രോൺ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിക്കും. എസ്.എം.എ.എം പദ്ധതി ഗ്രൂപ്പുകൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിക്കും. വനിതാ കർഷക സംഗമം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്യും.

കാർഷിക ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം, അഗ്രോ-മെഷിനറി സർവീസ് ആൻഡ് റന്റൽ എന്റർപ്രൈസ് സ്റ്റാർട്ടപ്പ് ഉദ്ഘാടനം, സംസ്ഥാനത്ത് കൃഷി യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥരുടെ സേവന പ്രവർത്തനം, സ്മാർട്ട് കൃഷി ഓൺലൈൻ പോർട്ടൽ പരിചയപ്പെടുത്തൽ എന്നിവ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയാവുന്ന പരിപാടിയിൽ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ, കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ സീന, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ ആർ ജയരാജൻ, കർഷകർ, ജന പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *