മാനന്തവാടിയിൽ 19-കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത നീക്കണമെന്ന് നാട്ടുകാർ
മാനന്തവാടി: പത്തൊമ്പതുകാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ സ്വദേശിനി അലീനയുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. യുവതിയുടെ ശരീരത്തിൽ മുറിവുകളും രക്തക്കറകളും കണ്ടെത്തിയിരുന്നു.
പേരിയ ആലാറ്റിൽ മോനിച്ചൻ കുന്ന് ഊരിലെ 19 വയസ്സുകാരി അലീനയെ, ഒരു കിലോമീറ്റർ അകലെയുള്ള കാവുങ്ങൽ ഊരിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് അലീന ഈ വീട്ടിലെത്തിയത്. മരണത്തിന് മുൻപ് കുട്ടി മണിക്കൂറുകളോളം നിലവിളിച്ച് പ്രദേശം മുഴുവൻ ഓടിയെന്ന് നാട്ടുകാർ പറയുന്നു. ശരീരത്തിൽ പലയിടങ്ങളിലും ചോരപ്പാടുകളും മുറിവുകളും ഉണ്ടായിരുന്നു. ശരീരത്തിൽ ‘ദൈവസാന്നിധ്യം’ കയറിയതാണെന്ന് കുടുംബം വിശ്വസിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.




Leave a Reply