വയനാടിന് അഭിമാനമായി മുഹമ്മദ് സ്വാലിഹ് കാമിൽ സഖാഫി; പി.ജി. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക്
പുൽപ്പള്ളി: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പി.ജി. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി യുവ മതപണ്ഡിതനും കവിയും എഴുത്തുകാരനുമായ ഇ.എ. മുഹമ്മദ് സ്വാലിഹ് കാമിൽ സഖാഫി. വയനാട് പുൽപ്പള്ളി ചീയമ്പം സ്വദേശിയായ മുഹമ്മദ് സ്വാലിഹ് നിലവിൽ കൊടിയത്തൂർ ഫേസ് വേൾഡ് ലീഡർ സ്കൂളിൽ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ് വേദിയിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ഹസൻ മുസ്ലിയാരും ചേർന്ന് മെമന്റോ കൈമാറി.
സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി, പി. ഉസ്മാൻ മൗലവി, അമീർ അറക്കൽ ഷാഫി നൂറാനി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




Leave a Reply