November 8, 2026

ചേലോട് എസ്റ്റേറ്റിൽ പ്ലാന്റേഷൻ ഭൂമി നശിപ്പിച്ച് റോഡ് നിർമാണം; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

0
IMG-20261014-WA0111
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേൽ: വയനാട് ചുണ്ടേൽ–കുഞ്ഞങ്ങോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചേലോട് എസ്റ്റേറ്റിൽ ആവശ്യമായ അനുമതികളില്ലാതെ പ്ലാന്റേഷൻ ഭൂമി വെട്ടിത്തെളിച്ച് 10 മീറ്റർ വീതിയിൽ റോഡ് നിർമാണം നടത്തുന്നതായി പരാതി. കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ വൻതോതിൽ നശിപ്പിച്ചാണ് നിർമാണം തുടരുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.

 

കൃഷിഭൂമിയുടെ സ്വഭാവത്തിലും പരിസ്ഥിതിയിലും മാറ്റം വരുത്തുന്ന രീതിയിൽ നടക്കുന്ന ഈ പ്രവൃത്തികൾക്ക് ആവശ്യമായ നിയമാനുസൃത അനുമതികൾ ലഭിച്ചിട്ടുണ്ടോയെന്നും ഭൂവിനിയോഗ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും റവന്യൂ, കൃഷി, പഞ്ചായത്ത്, പ്ലാന്റേഷൻ വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ട്. വിഷയത്തിൽ ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നിർമാണപ്രവർത്തനങ്ങൾ ഉടൻ തടഞ്ഞ് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, നശിപ്പിക്കപ്പെട്ട വിളകളുടെ വ്യാപ്തി പരിശോധിച്ച് നഷ്ടം കണക്കാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *