September 25, 2026

മണ്ണില്‍ പൊന്നുവിളയിച്ച് നാടിനാകെ മാതൃകയാവുകയാണ് കാര്യമ്പാടി ഗവ: എൽ.പി.സ്കൂൾ

0
IMG-20190218-WA0102
By ന്യൂസ് വയനാട് ബ്യൂറോ
കാര്യമ്പാടി: മനോഹരമായ  പൂത്തും കായ്ച്ചും നില്‍ക്കുന്ന പച്ചക്കറി തോട്ടം. ഇളം മനസ്സിൽ പഠനത്തോടൊപ്പം മണ്ണില്‍ പൊന്നുവിളയിച്ച് നാടിനാകെ മാതൃകയാവുകയാണ് കാര്യമ്പാടി ഗവ: എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ . കൃഷിയുടെ വിജയത്തില്‍ ആശങ്കപ്പെടുന്നവര്‍ക്ക്      പ്രചോദനമാണ് സ്കൂളിലെ ഈ പച്ചപ്പ്.വാഴ, വഴുതന,  ഇഞ്ചി, മഞ്ഞള്‍, പയർ, വെണ്ട, തക്കാളി, പച്ചമുളക്, കാന്താരി, വിവിധ ഇനം ചീരകള്‍, കോളി ഫ്ളവർ,   എന്നിങ്ങനെ വിളവെടുക്കാന്‍ പാകമായി കുട്ടികളുടെ പുഞ്ചിരിക്കൊപ്പം  നില്‍ക്കുന്നു സ്കൂളിലെ പച്ചക്കറിത്തോട്ടവും.  സ്കൂളിലെ പ്രധാന അധ്യാപിക മേരി.ടി.പി ,അധ്യാപകനായ മുഹമ്മദ് ഷെരീഫ് ഇ.കെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും, ആബിദ ഫൈസൽ, സുമേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പി.ടി.എ കമ്മറ്റിയും ഒരുമിച്ച് കുട്ടികളോടൊപ്പം സ്കൂളിന്റെ വെയിലേറ്റു വരണ്ടു തുടങ്ങിയ മണ്ണിൽ പച്ചപ്പിന്റെ വിത്തുപാകുകയായിരുന്നു.
കൃഷിയിടത്തിന് ഭംഗിയായി വിരിഞ്ഞു നിൽക്കുന്ന പൂക്കളും ചെടികളും സ്കൂളിലെത്തുന്നവർക്ക് വേറിട്ടൊരനുഭൂതിയാണ് നൽകുന്നത്.
ഇവിടുത്തെ കായ്വിളകള്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധയിലേക്കാണ് ഉപയോഗിക്കുന്നത്. 
ഇതിന് പുറമെ തരിശായി കിടന്നിരുന്ന മണ്ണിൽ തണലൊരുക്കുവാൻ പോന്ന മുളത്തൈകളും പൂമരങ്ങളും നട്ട് നനച്ച് പരിപാലിച്ച് പോരുന്നു.
ഈ നന്മ നിറഞ്ഞ പച്ചപ്പ് കുട്ടികളുടെ മനസ്സുകളിലൂടെ നാളെയുടെ തണലൊരുക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *