May 5, 2024

കോഴി ഇറക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധവും തൂവലുൾപ്പടെയുള്ള പൊടിപടലങ്ങളും നാട്ടുകാർക്ക് ശല്യമാവുന്നു.

0
Img 20190218 Wa0103
മീനങ്ങാടി: പറഞ്ഞു മടുത്ത പരാതിക്ക് ഇനിയും  പരിഹാരയില്ല. കോഴി  ഇറക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധവും തൂവലുൾപ്പടെയുള്ള പൊടിപടലങ്ങളും ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള വഴിയാത്രക്കാർ….
 ആര്കേൾക്കാൻ…. ആരോട് പറയാൻ
കുറെ കാലങ്ങളായി മീനങ്ങാടി മാർക്കറ്റ് റോഡ് ഇങ്ങനെയാണ്. ചെറിയ റോഡിൽ  കോഴികളുമായെത്തുന്ന വലിയ വാഹനങ്ങൾ നിർത്തി കോഴികൾ തൂക്കി മാറ്റുന്ന കാഴ്ച. കോഴിക്കാഷ്ടവും  കോഴിത്തൂവലും ദുർഗന്ധവും നിറഞ്ഞ റോഡരികിലൂടെ  പ്രതികരിച്ചിട്ടും കാര്യമില്ലല്ലോ എന്ന മട്ടിൽ പ്രതിഷേധം പരസ്പരം പങ്കുവെച്ച് നടന്നു പോകുന്ന വഴിയാത്രക്കാർ. വലിയ വാഹനത്തിൽ നിന്നും മറ്റൊരു വാഹന ത്തിലേക്ക് കോഴി കയറ്റുന്ന സമയമത്രയും ചെറിയ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ പുതിയ സംവിധാനങ്ങൾ തേടേണ്ട സ്ഥിതിയാണുള്ളത്.നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾക്കുമുണ്ട് പറയാൻ പരാതികളേറെ. എന്നും കടക്ക് മുന്നിൽ റോഡരുകിൽ നിർത്തി മറ്റ് വാഹനങ്ങളിലേക്കും കടകളിലേക്കും കോഴികൾ മാറ്റുമ്പോൾ വീഴുന്ന കാഷ്ടവും തൂവലുകളും അരിഭക്ഷണ സാധനങ്ങളിൽ വരെ പറന്നെത്തുന്ന സാഹചര്യമാണിപ്പോഴുള്ളത്. കടയുടെ മുന്നിൽ കിടക്കുന്ന തൂവലുകൾ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാറി വന്നു വീഴുക കടക്കുള്ളിലാണെന്നും വാഹനം വന്ന് പോകുന്നത് വരെ മൂക്കുപൊത്തി നിൽക്കേണ്ട അവസ്ഥയുമാണുള്ളതെന്ന് വ്യാപാരികളും ഒരുപോലെ പറയുമ്പോൾ കേൾക്കേണ്ടവർ കേൾക്കുന്നില്ലെന്ന പരിഹാസമാണ് നാട്ടുകാർക്ക് പറയാനുള്ളത്.
ആരോഗ്യ വകുപ്പും, ഗ്രാമ പഞ്ചായത്തും ഇവിടെ നോക്കുകുത്തികളാവുകയാണെന്നും ആക്ഷേപമുയരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *