ധീരജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ മെഗാസ്റ്റാർ മമ്മൂക്ക എത്തി
.
സി.വി.ഷിബു.
കൽപ്പറ്റ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ സി. ആർ. പി. എഫിലെ ഹവിൽദാർ വി.വി. വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാളത്തിന്റെ മെഗാസ്റ്റാർ പദ്മശ്രീ ഭരത് മമ്മൂട്ടി എത്തി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കം കുന്നിലെ വാഴക്കണ്ടി തറവാട്ടിലാണ് സിനിമാ നടൻ അബു സലീമിനും സുഹൃത്ത് ബാദുഷക്കും ഒപ്പമാണ് മമ്മൂക്ക എത്തിയത്. പതിനൊന്നരയോടെ വീട്ടിലെത്തി ഭാര്യ ഷീനയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. എറണാകുളത്ത് നിന്ന് കരിപ്പൂർ വിമാനതാവളത്തിലിറങ്ങി, വയനാട്ടിലെത്തി അര മണിക്കൂർ. ചിലവഴിച്ച് സിനിമാ ലൊക്കേഷനിലേക്ക് മടങ്ങി. വസന്തകുമാറിന്റെ സ്മൃതി .കുടീരത്തിൽ മമ്മൂക്ക റീത്ത് സമർപ്പിക്കുന്ന ചിത്രം മണിക്കുറുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി.





Leave a Reply