കേരള സംരക്ഷണയാത്ര നാളെ ജില്ലയില്‍
കല്പറ്റ:സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള സംരക്ഷണ യാത്ര നാളെ ജില്ലയില്‍ പര്യടനം നടത്തും.കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നിന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ജാഥ ഇന്ന് വയനാട്ടില്‍ എത്തുന്നത്.മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,കല്പറ്റ എന്നിവിടങ്ങളിലാണ് ജാഥക്ക് സ്വീകരണം.എം വി ഗോവിന്ദന് മാസ്റ്റര്‍(സി പി എം)അഡ്വ പി വസന്തം(സി പി ഐ)സി കെ നാണു എം എല്‍ എ(ജനതാദള്‍ എസ്)അഡ്വ: ബാബു കാര്ത്തികേയന്(എന്‍ സി പി)സി ആര് വത്സന്(കോണ്‍ഗ്രസ് എസ്)പ്രൊ ഷാജി കടമല(കേരള കോണ്‍ഗ്രസ് സ്കറിയ) ഷേക്ക് പി ഹാരിസ്(ലോക് താന്തിക് ജനതാദള്‍)എ പി അബ്ദുള്‍ വഹാബ്(ഐ എന്‍ എല്‍)അഡ്വ: എ ജെ ജോസഫ്(ജനാധിപത്യ കേരളാ കോണ്‍ഗ്രസ്)നജീബ് പാലക്കണ്ടി(കേരളാ കോണ്‍ഗ്രസ് ബി) എന്നിവരാണ് ജാഥാ അംഗങ്ങള്‍.ബി ജെ പി സര്‍ക്കാറിനെ പുറത്താക്കൂ,രാജ്യത്തെ രക്ഷിക്കൂ,വികസനം സമാധാനം,സാമൂഹ്യ പുരോഗതി,ഇടതു പക്ഷം ജനപക്ഷം എന്ന മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ പര്യടനം നടത്തുന്നത്.പേരാവൂരിലെ സ്വീകരണത്തിന് ശേഷം ഉച്ചക്ക് തലപ്പുഴയില്‍ എത്തുന്ന ജാഥയെ സ്വീകരിച്ച് മാനന്തവാടിയിലേക്ക് ആനയിക്കും.മൂന്ന് മണിക്ക് അര്‍ബന്‍ ബാങ്ക് പരിസരത്ത് ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കും.തുടര്‍ന്ന് നാല് മണണിക്ക് സുല്‍ത്താന്‍ ബത്തേരി,അഞ്ച് മണിക്ക് കല്പറ്റയിലും ജാഥക്ക് സ്വീകരണം നല്‍കും.





Leave a Reply