May 9, 2026

നിയമലംഘനം നടത്തിയ ശേഷം പോലീസിനെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാൻ മടി.

0
IMG-20190220-WA0052
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ട്രാഫിക് ലംഘനം നടത്തിയിട്ടും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിട്ടും നടപടിയെടുക്കാതെ പൊലീസ്. കല്‍പ്പറ്റ ആനപ്പാലം ജംങ്ഷനില്‍ രാവിലെ ഒമ്പതരയോടെയാണ് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സാജിത വണ്‍വേ തെറ്റിച്ച് സ്‌കൂട്ടറുമായി എത്തിയത്. നിയമം ലംഘിച്ച് വരുന്നത് കണ്ട് ട്രാഫിക്കില്‍ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തടഞ്ഞു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ സാജിത വാഹനം ഉപേക്ഷിച്ച് പോകുകയും, വീണ്ടും തിരിച്ചെത്തി ട്രാഫിക് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നു. പിന്നീട് വാഹനം അവിടെ തന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. രാത്രിയോടെ സ്‌കൂട്ടര്‍ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. ട്രാഫിക് എ എസ് ഐ സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുക്കാന്‍ കല്‍പ്പറ്റ പൊലീസ് തയ്യാറായിട്ടില്ല. പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നിന്നതടക്കമുള്ള വകുപ്പുകളിട്ട് കേസെടുക്കാമെന്നിരിക്കെ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പരാതി ഉയരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *