May 9, 2026

കാരുണ്യം റിലീഫ് കമ്മിറ്റിയുടെ എട്ടാമത് വിവാഹ സംഗമവും ബൈത്തുറഹ്മ സമർപ്പണവും 23-ന്

0
IMG-20190221-WA0046
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കാരുണ്യം റിലീഫ് കമ്മിറ്റിയുടെ എട്ടാമത് വിവാഹ സംഗമവും ബൈത്തുറഹ്മ സമർപ്പണവും ഫെബ്രുവരി 23 ന് മില്ല്മുക്ക് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 9 കുട്ടികളുടെ വിവാഹമാണ് നടക്കുന്നത് കൂടാതെ ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ളുപറമ്പത്ത് സുബൈദ എന്നവർക്ക് 5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാന ചടങ്ങും നടത്തും.വിവാഹ സംഗമം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് പ്രൊഫസർ ആലിക്കുട്ടി ഉസ്താദ് ഉദ്ബോധന പ്രസംഗവും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്  മിസ്ഹബ് കിഴിയൂർ മുഖ്യപ്രഭാഷണം നടത്തും.ഇതുവരെ കമ്മിറ്റിയുടെ നേതൃത്വത്തിൽ 178 യുവതി യുവാക്കളുടെ വിവാഹം നടത്തിയിട്ടുണ്ട്.വാർത്താ സമ്മേളനത്തിൽ എൻ.കുഞ്ഞമ്മത്, അബ്ബാസ് പുന്നോളി, എം.കെ ഖാദർ, അമ്മത് പുത്തൻപുര, എം.പി ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *