നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയാകണം വിദ്യാലയങ്ങളിലൂടെ നടപ്പിലാകേണ്ടത് എന്ന് മന്ത്രി എ സി മൊയ്തീൻ.
നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയാകണം വിദ്യാലയങ്ങളിലൂടെ നടപ്പിലാകേണ്ടത് എന്ന് എ സി മൊയ്തീൻ.
ഗവ എൽ പി സ്കൂൾ വിളമ്പുകണ്ടത്തിന്റെ ശതാബ്ദിയാഘോഷവും പ്രേമലത ടീച്ചർക്കുള്ള യാത്രയയപ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അനാദായകരമെന്ന് മുദ്രകുത്തി സ്കൂളുകൾ അടച്ചു പൂട്ടുക എന്ന ചിന്താഗതിയിൽ നിന്നുള്ള മാറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വന്നുകൊണ്ടിരിക്കുന്നത് 1000 ദിനങ്ങൾ ആഘോഷിക്കുന്ന ഗവൺമെൻറിന്റെ നവകേരള നിർമിതിയിലെ തിലകക്കുറിയാണ് വിദ്യാഭ്യാസ മേഖലകളിലുണ്ടാകുന്ന മാറ്റം.
പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ് നാട്ടുകാരുടേയും സർക്കാരിന്റെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ആവശ്യം മതേതരത്വം സംരക്ഷിക്കവാനും മനുഷ്യനെ ഒന്നിപ്പിച്ചു നിറുത്താനും പൊതു വിദ്യാലയങ്ങൾ കൂടിയേ തീരൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഒ ആർ കേളു അധ്യക്ഷനായ ചടങ്ങിൽ അദ്ദേഹം ഓർമ മരമായി ഞാവൽ തൈ നട്ടു .പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഉപഹാര സമർപ്പണം നടത്തി . ജില്ലാ പഞ്ചായത്ത് മെമ്പർ പി ഇസ്മായിൽ ആദ്യകാല അധ്യാപകനായ അച്ചുതൻ മാസ്റ്ററെയും ആദ്യകാല കുടിയേറ്റ കർഷകയായ മലങ്കര അമ്മിണി നേത്യാരെയും ആദരിച്ചു , പ്രധാനാധ്യാപകൻ കെ സി പവിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു , 2019ലെ മികച്ച പോലീസ് ഓഫീസർക്കുള്ള വിശിഷ്ട സേവ അവാർഡ് ലഭിച്ച എൻ ടി ഗോപാലകൃഷ്ണനെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പ്രഭാകരൻ ആദരിച്ചു, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ല ആഫീസർ എൻ പി അനിതാ ബായ് ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സത്യൻ , പി ടി എ പ്രസിഡണ്ട് എം പി ജിമേഷ്, മാതൃസംഘം പ്രസിഡണ്ട് ഷീന ജിനേഷ് , പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ പി എൻ പ്രസാദ് , സജിമോൻ ജോർജ് , മാസ്റ്റർ നിവേദ് കൃഷ്ണ എന്നിവർ സംസാരിച്ചു.
എ ഇ ഗിരീഷ് സ്വാഗതവും വി ദിനേശ് കുമാർ നന്ദിയും പറഞ്ഞു





Leave a Reply