August 15, 2026

ലഹരി വിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലി നടത്തി

0
IMG-20190222-WA0020
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:  എക്സൈസ് വകുപ്പിന്റെയും  സുൽത്താൻ ബത്തേരി  സെന്റ് മേരീസ് കോളേജ് ആന്റി  ഡ്രഗ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ "വിമുക്തി '' പരിപാടിയുടെ ഭാഗമായി  ലഹരി വിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലി നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷേബ എം ജോസഫ് റാലി ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ പ്രതിനിധി സണ്ണി ജോസഫ് മുഖ്യ സന്ദേശം നൽകി. എക്സൈസ് വകുപ്പ് സി.ഐ ശ്രീ. രാജേന്ദ്രൻ,  കോളേജ് ആൻറി ഡ്രഗ്സ് ക്ലബ് കോ-ഓർഡിനേറ്റർ ഡോ. പി. എ. മത്തായി, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.കെ. മണീകണ്ഠൻ, ജോഷി തുമ്പനം എന്നിവർ റാലിക്ക് നേതൃത്വം നൽകി. കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി എന്നീവയിലെ അംഗങ്ങളും റാലിയിൽ അണി ചേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *