May 16, 2024

വാട്സ് ആപ്പ് ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. : 20 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വാട്സ് ആപ്പ് ചെയ്യൂ.

0
*ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ* ഭാഗമായി,  ഇത്തരം രോഗങ്ങളെ കുറിച്ചും  അവയുടെ നിയന്ത്രണത്തെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം  സൃഷ്ടിക്കുന്നതിനു വേണ്ടി വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു *Whatsapp Quiz* മത്സരം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനം നൽകുന്നതാണ്.
ഒന്നാം സമ്മാനം  3000 രൂപയും Memento യും,
രണ്ടാം സമ്മാനം    2000 രൂപയും Memento യും,
മൂന്നാം സമ്മാനം 1000 രൂപയും Memento യും.
*നിബന്ധനകൾ:*
20 ചോദ്യങ്ങളാണ് ഉള്ളത്.
എല്ലാ ചോദ്യങ്ങളും ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം എഴുതേണ്ടവയാണ്
 ചോദ്യ നമ്പറും ഉത്തരവും മാത്രം *9020250242*   എന്ന Whatsapp നംമ്പറിലേക്ക് *06-03-2019* (ബുധൻ)  8 PM നു മുൻപായി അയച്ചു തരേണ്ടതാണ്*. 8 PM നു ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ഒന്നിലധികം ആളുകൾ അർഹത  നേടുന്ന പക്ഷം വിജയികളെ *നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതാണ്.*
*ഉത്തരങ്ങൾ അയക്കുമ്പോൾ അയക്കുന്ന വ്യക്തിയുടെ പേരും വിളിച്ചാൽ ലഭ്യമാകുന്ന മൊബൈൽ നമ്പറും ഉത്തരത്തോടൊപ്പം അയക്കേണ്ടതാണ്*   
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാർ എന്നിവർ ഒഴികെ ഏത് പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്        *ചോദ്യങ്ങൾ*
1. ശരീരത്തിൻറെ അളവുകൾ അടിസ്ഥാനമാക്കി പൊണ്ണത്തടി നിർണയിക്കുന്ന രീതിയുടെ പേര്?
2. പുകവലിക്കാരനായ ഒരാൾ പുകവലി നിർത്തി എത്രനാൾ കൊണ്ട് ഹൃദ്രോഗസാധ്യത പുകവലിക്കാരനെ അപേക്ഷിച്ച് പകുതിയായി കുറയും?
3 ശരീരത്തിന് ആവശ്യമായ കൊഴുപ്പിൻറെ 80% ഉല്പാദിപ്പിക്കുന്ന അവയവം?
4. പ്രമേഹത്തിന് ചികിത്സ എടുക്കുന്നവരിൽ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ ഉണ്ടാകാം.  ഈ അവസ്ഥയുടെ പേര്?
5. ഗർഭാശയഗള ക്യാൻസർ നിർണയത്തിനുള്ള ലഘു പരിശോധനയുടെ പേര്?
6. പാൻമസാല ഉപയോഗിക്കുന്നവരിൽ വായിൽ ക്യാൻസർ ഉണ്ടാകുന്നതിന് മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന വെളുത്തപാടുകൾ അറിയപ്പെടുന്നത്?
7. രക്തക്കുഴലിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി കുഴലിൻറെ വ്യാസം കുറയുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്യും. ഈ അവസ്ഥയ്ക്കുള്ള പേര്?
8. വൃക്ക രോഗം മൂലം രക്തസമ്മർദ്ദം ഉയരാൻ ഇടയാക്കുന്ന ഹോർമോണിൻറെ പേര്?
9. പ്രമേഹബാധിതരിൽ സ്ഥിരമായി കാഴ്ച നഷ്ടപ്പെടാൻ കാരണം ആകുന്ന അവസ്ഥ?
10. പുകയില ഉത്പന്നങ്ങളുടെ പരസ്യവും വിപണനവും ഉൽപാദനവും നിയന്ത്രിക്കുന്ന കേന്ദ്ര നിയമം?
11. പ്രമേഹത്തിൻറെ ആഗോള തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജ്യം?
12. പ്രമേഹം, രക്താതിമർദ്ദം (Hypertension) രോഗികളിൽ കിഡ്നിയുടെ തകരാർ അറിയാൻ മൂത്രത്തിൽ  എന്തിൻറെ അളവാണ് പരിശോധിക്കുന്നത്?
13. നല്ല കൊളസ്ട്രോൾ(HDL) വർധിപ്പിക്കാൻ ഏറ്റവും നല്ല വിറ്റാമിൻ ഏത്?
14. രക്താതിമർദമുള്ളവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത എത്ര മടങ്ങ് കൂടുതലാണ്?
15. സ്ട്രോക്കിൻറെ ലക്ഷണങ്ങൾ കണ്ടാൽ ഏറ്റവും ചുരുങ്ങിയത് എത്ര മണിക്കൂറിനുള്ളിൽ രോഗിയെ CT സ്കാനിങ്ങിന് വിധേയമാക്കണം?
16. ടൈപ്പ് 1 ടൈപ്പ് 2 എന്നിവ കൂടാതെ സാധാരണ കണ്ടുവരുന്ന മറ്റൊരു പ്രമേഹത്തിൻറെ പേര്?
17. ലോകാരോഗ്യ സംഘടന(WHO) യുടെ നിർദ്ദേശപ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് ഒരു ദിവസം കഴിക്കാൻ അനുവദനീയമായ പരമാവധി ഉപ്പിൻറെ അളവ് എത്ര?
18. ഇൻസുലിൻ ഉല്പാദനം വേണ്ട അളവിൽ നടക്കാത്തത് കൊണ്ട് ഉണ്ടാകുന്ന പ്രമേഹം ഏത്?
19. മൈക്രോ സൈറ്റിക് ഹൈപ്പോ ക്രോമിക് അനീമിയയുടെ പ്രധാന കാരണം?
20. തൈറോയിഡ് ഹോർമോണിന്റെ കുറവുമൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യം സംഭവിക്കുന്നു. ഇത് തലചോറിന്റെ വികാസ പ്രക്രിയയെ ഏതു തരത്തിൽ ബാധിക്കുന്നതു കൊണ്ടാണ്?
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *