കുട്ടികളുടെ ചലച്ചിത്രോത്സവം നടത്തി
ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിജയജ്വാല സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ചലച്ചിത്രോത്സവം നടത്തി. സിനിമയിലെ സാങ്കേതിക ഘടകങ്ങളായ തിരക്കഥ, എഡിറ്റിങ്, സംവിധാനം തുടങ്ങിയ മേഖലകളെ മേളയില്‍ പരിചയപ്പെടുത്തി. പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്ന ചലച്ചിത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വദ്യാഭ്യാസ സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. ഗവേഷണ നിലയം തലവന്‍ വി.ശിവന്‍, ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ചലചിത്രോത്സവം ഡയറക്ടര്‍ എം.കെ.സുന്ദര്‍ലാല്‍, പി.സജിത്, ഡല്‍നമോള്‍, എം.കെ.ബിനീഷ് എന്നിവര്‍ സംസാരിച്ചു. ചലചിത്ര സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്, ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് അനീസ് മാപ്പിള, തിരക്കഥാകൃത്ത് ഭാസ്‌കരന്‍ ബത്തേരി, ഹൃസ്വചിത്ര സംവിധായകന്‍ സൂര്യസജി, എം.സുനില്‍കുമാര്‍, ടി.പി.സന്തോഷ്, ദിലീപ് എന്നിവര്‍ ക്ലാസെടുത്തു.
മത്സര വിഭാഗത്തില്‍ കുട്ടികളുടെ ഹൃസ്വ ചിത്രത്തിന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഫ്‌നാസ് അലി സംവിധാനം ചെയ്ത ടു ഫ്രണ്ട്‌സ് പുരസ്‌കാരം നേടി. മികച്ച ക്യാമ്പംഗമായി നീര്‍വാരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡല്‍നമോളെ തെരഞ്ഞെടുത്തു. ഏഴരക്കുള്ള തവള, ലൈസന്‍സ്, പെങ്ങളുകുട്ടി, ആ താരകം, വാട്ടീസ് ദാറ്റ്, വെക്കേഷന്‍, സൂ, ഇമ്മിണി ബല്ലെ്യാരാള്‍, കേള്‍ക്കുന്നുണ്ടോ, ഒറ്റാല്‍, റെഡ്ബലൂണ്‍, ഡേ ആന്റ് നൈറ്റ്, റ്റു സൊലൂഷന്‍ വണ്‍ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.




Leave a Reply