May 3, 2024

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ സമാപിച്ചു.

0
Img 20190227 Wa0041

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന പ്രദര്‍ശനമേളയും സെമിനാറുകളും സമാപിച്ചു. ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പ്രദര്‍ശന നഗരിയില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ജി.വിജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ പി സി മജീദ്, എഡിസി (ജനറല്‍) ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. 
ആഘോഷ പരിപാടികളുടെ ഭാഗമായി 20 മുതല്‍ 27 വരെ നടന്ന പ്രദര്‍ശനമേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനവും ഇവിടെ നിന്നു നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്കായി. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ വിളംബരം ചെയ്യുന്നതായിരുന്നു സ്റ്റാളുകള്‍. കഴിഞ്ഞ ഒരാഴ്ചയായി പ്രദര്‍ശന നഗരിയിലെ പ്രത്യേക വേദിയില്‍ സെമിനാറുകളും കലാപരിപാടികളും അരങ്ങേറി. നവകേരള സൃഷ്ടിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക്, ആയുര്‍വേദത്തിലൂടെ അരിവാള്‍രോഗ ചികില്‍സ, ഗോത്രവര്‍ഗ വികസനം ഇനി എങ്ങോട്ട്, വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം, ലിംഗസമത്വവും സാമൂഹികാവബോധവും, സ്ത്രീയും നിയമങ്ങളും, വയനാടിനേറ്റ പ്രളയാഘാതം- കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും, ശാസ്ത്രീയ മണ്ണ് പരിശോധനയുടെ ആവശ്യകത, എക്പീരിയന്‍ഷ്യല്‍ ടൂറിസം-എ പ്രോഗ്രസീവ് സ്‌റ്റെപ്പ് ഫോര്‍ വയനാട് ടൂറിസം, പ്രളയാനന്തര വയനാട്-പോഷകാഹാര ശുചിത്വ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളിലായിരുന്നു സെമിനാറുകള്‍. 
വൈകീട്ട് 6.30 മുതലായിരുന്നു കലാപരിപാടികള്‍. സമാപന ദിവസമായ ബുധനാഴ്ചവൈകീട്ട്   കെ.പി.എ.സി യുടെ 64-മത് നാടകം മഹാകവി കാളിദാസന്‍ അരങ്ങേറി. താമരശ്ശേരി ചുരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റ്, ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത്, സുനില്‍കുമാര്‍ എന്നിവരുടെ മെഗാ ഗാനമേള, പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, രോഷ്ണി മേനോന്‍ ടീം നയിച്ച മ്യൂസിക്കല്‍ ഈവന്റ്- ഓള്‍ഡ് ഈസ് ഗോള്‍ഡ്, കോഴിക്കോട് കോമഡി ക്യാമ്പയിന്റെ ഹാസ്യ കലാവിരുന്ന്, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ-മാജിക് ഫിയസ്റ്റ, വയനാട് നേര് നാടന്‍ കലാവേദി, കല്‍പ്പറ്റ ഉണര്‍വ് നാടന്‍ കലാപഠനകേന്ദ്രം എന്നിവരുടെ നാടന്‍ കലോല്‍സവം, ഇശല്‍ തേന്‍കണം, കോഴിക്കോട് ഹണി ഡ്രോപ്സിന്റെ ഫ്യൂഷന്‍ ഷോ തുടങ്ങിയവ ഒരാഴ്ചയായി നടന്ന പ്രദര്‍ശനമേളയില്‍  അരങ്ങിലെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *