തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിച്ചു
.
ചെന്നലോട്: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാവും. ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ നിയമിച്ചത്. മെഡിക്കല്‍ ഓഫീസര്‍ അടക്കം നാലു ഡോക്ടര്‍മാരുടെ സേവനം ഉച്ച വരെ നിലവിലുണ്ട്. ഉച്ച കഴിഞ്ഞുള്ള ഒ പിയുടെ സേവനം ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാവും. ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള ഷണ്മുഖന്, അംഗങ്ങളായ പി സി മമ്മൂട്ടി, എം ഒ ദേവസ്യ, പി സി അയ്യപ്പന്, കൊച്ചുറാണി, ഡോ. ജാവേദ് റിസ്വാന്, എം എ ജോസഫ്, ഷമീം പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ വിജേഷ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Leave a Reply