May 3, 2024

ചെന്നലോട് ചങ്ങാതിക്കൂട്ടം പരിപാടിക്ക് വര്‍ണ്ണാഭമായ തുടക്കം.

0
Picsart 03 01 12.08.42
.
ചെന്നലോട്: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ അഭിയാന്‍ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടത്തിന് വര്‍ണ്ണാഭമായ തുടക്കം. ചെന്നലോട് ഗവ യു പി സ്കൂളിലെ ആദി കൃഷ്ണയുടെ വീട്ടില്‍ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗം ആസ്യ ചേരാപുരം അദ്ധ്യക്ഷത വഹിച്ചു. 

ജന്മനാ വൈകല്യങ്ങള്‍ ബാധിച്ച ആദി കൃഷ്ണ ചെന്നലോട് ജി യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും വീട്ടിക്കാമൂല സുഭാഷ് സുമിഷ ദമ്പതികളുടെ മകനുമാണ്. ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി ആദിക്ക് മുമ്പില്‍ സഹപാഠികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ആഴ്ച്ചയിലൊരിക്കല്‍ ഇത്തരം കുട്ടികളുടെ വീട്ടില്‍ സഹപാഠികളെ എത്തിച്ച് വീടൊരു ക്ലാസ് മുറിയാക്കി പഠന പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി ഇ ഹാരിസ്, തരിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോം തോമസ്, ആന്‍സി ആന്‍റണി, ഗിരിജ സുന്ദരന്‍, പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ശകുന്തള, വി കെ ബിനു, റിസോഴ്സ് ടീച്ചര്‍ ഇ ആര്‍ രാജി  തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ടോമി സ്വാഗതവും അമൃദ ടീച്ചര്‍ നന്ദിയും പറഞ്ഞു….

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *