May 27, 2026

സാമൂഹിക പ്രവര്‍ത്തകരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ പ്രൊബേഷന്‍ ഓഫീസിനു കീഴില്‍ നല്ലനടപ്പ് നിയമം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍, മുന്‍ തടവുകാര്‍, വിചാരണത്തടവുകാര്‍, തടവുകാരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക-മാനസിക സേവനങ്ങളും സന്നദ്ധ-സാമൂഹിക ഇടപെടലുകളും നടത്തുന്നതിന് സാമൂഹിക-സന്നദ്ധ സേവകരുടെ പാനല്‍ രൂപീകരിക്കുന്നു. എം.എസ്ഡബ്ല്യു/എം.എ. സോഷ്യോളജി യോഗ്യതയുള്ളവര്‍/സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിരമിച്ചവര്‍/സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം മാര്‍ച്ച് 5നു വൈകീട്ട് അഞ്ചിനു മുമ്പായി ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 207157 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *