April 18, 2026

തോട്ടം തൊഴിലാളി പ്രവർത്തക കൺവൻഷൻ 13ന‌്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
തോട്ടം തൊഴിലാളി പ്രവർത്തക കൺവൻഷൻ 13ന‌്  പകൽ മൂന്നിന‌് മേപ്പാടി പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ ചേരാൻ വയനാട‌് എസ‌്റ്റേറ്റ‌് ലേബർ യൂണിയൻ(സിഐടിയു) എക‌്സ‌ിക്യൂട്ടീവ‌് കമ്മിറ്റി തീരുമാനിച്ചു.  തോട്ടം തൊഴിലാളികൾക്ക‌് ഇടക്കാല ആശ്വാസമായി കൂലിയിൽ 50 രൂപയുടെ വർധനവ‌് വരുത്തിയ തീരുമാനത്തെ  സ്വാഗതം ചെയ‌്തു. തൊഴിലാളികൾക്ക‌് ഇടക്കാല ആശ്വാസം വാങ്ങിനൽകിയ തൊഴിൽ മന്ത്രിയെ അഭിനന്ദിച്ചു. വർധിപ്പിച്ച വേതനം ഈ മാസത്തെ വേതനത്തോടൊപ്പം നൽകാനും തീരുമാനിച്ചിട്ടുണ്ട‌്.
യോഗത്തിൽ സി എച്ച‌് മമ്മി അധ്യക്ഷനായി. യു കരുണൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി ഗഗാറിൻ മേൽകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. കെ ടി ബാലകൃഷ‌്ണൻ, എസ‌് രവി, ഇ കെ ബാലകൃഷ‌്ണൻ, സബിത ശേഖർ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *