April 18, 2026

പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം 11, 12 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പാല്‍വെളിച്ചം പുഴക്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഭരണി കാര്‍ത്തിക മഹോത്സവം തന്ത്രി  ബ്രഹ്മശ്രീ പുതുമന ഇല്ലം ദാമോദരന്‍ നമ്പൂതിരിയുടെ  കാര്‍മ്മികത്വത്തില്‍ 11, 12 തിയതികളില്‍ നടക്കും. 11ന് കൊടിയേറ്റം, ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, അന്നദാനം. വൈകുന്നേരം ദീപാരാധന, വലിയ വട്ടം ഗുരുസി, വിജയ എച്ച്എസിലെ അധ്യാപകന്‍ സന്തോഷ് നയിക്കുന്ന പ്രഭാഷണം, രാഗസുധ കല്‍പ്പറ്റയുടെ ഗാനമേള എന്നിവനടക്കും. 12ന് വിശേഷാല്‍ പൂജകള്‍, അന്നദാനം, താലപ്പൊലി ഘോഷയാത്ര, ദീപാരാധന, സാംസ്‌കാരിക സമ്മേളനം. സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ. സുഗതന്‍ അദ്ധ്യക്ഷത വഹിക്കും മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം നിര്‍വഹിക്കും. മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി ബ്രഹ്മചാരി വേദചൈതന്യ മുഖ്യപ്രഭാഷണം നടത്തും. കെ.ആര്‍ അജയകുമാര്‍, മിനി വിജയന്‍, വത്സലകുമാരി, എന്‍..കെ രാമചന്ദ്രന്‍, ഇ. പുഷ്പരാജ്, ഭാസ്‌കരന്‍ മുകളേല്‍, പത്മരാജ്. പി, കെ. ഹരി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാരൂപങ്ങളും നര്‍ത്തന കലാലയം കോഴിക്കോട്  അയനിക്കാട് അവതരിപ്പിക്കുന്ന പുരാണനാടകം ജഡായു അരങ്ങേറും. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *