May 9, 2026

കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം മാർച്ച് 13ന് മീനങ്ങാടിയിൽ

0
IMG-20190309-WA0036
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരുപത്തിരണ്ടാമത് വയനാട് ജില്ലാ സമ്മേളനം മാർച്ച് 13ന്  മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും . കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് കെ.വി മാത്യൂ അദ്ധ്യക്ഷത വഹിക്കും.എ.പി വാസുദേവൻ നായർ ,ജോർജ്ജ് വർഗീസ്, പവിത്രൻ തൈക്കണ്ടി ,ബീന വിജയൻ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.യോഗത്തിന് മുൻപായി ആശുപത്രി ജംഗ്ഷനിൽ നിന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമുണ്ടാകും. വാർത്താ സമ്മേളനത്തിൽ കെ.വി മാത്യൂ, പി. കൃഷ്ണൻ, ടി വി രാജൻ, പി.സെയ്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *