May 2, 2024

വയനാട്ടിൽ ആദിവാസി കർഷകർക്ക് വിത്ത് വിതരണവുമായി എൻ. ബി. പി.ജി. ആർ.

0
Img 20190309 Wa0033
കൽപ്പറ്റ:
വിത്ത് സംരക്ഷണത്തിന്  വയനാട്ടിൽ എല്ലാ പഞ്ചായത്തിലും   കമ്മ്യൂണിറ്റി ജീൻ ബാങ്ക് തുടങ്ങാൻ എം.എസ്. സ്വാമി നാഥൻ ഗവേഷണ നിലയം നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന്    എൻ. ബി. പി.ജി. ആർ. പ്രിൻസിപ്പൽ  സയന്റിസ്റ്റ് ഡോ:. കെ. ജോസഫ്   ജോൺ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടങ്ങളുടെയും  കർഷകരുടെയും സഹകരണത്തോടെയായിരിക്കും കമ്മ്യൂണിറ്റി ജീൻ ബാങ്ക് ആരംഭിക്കുകയെന്ന്  വിത്തുത്സവത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. . പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ ഇതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

ദേശീയ ജനിതക ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെയും  ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ സബ് പ്ലാനിന്റെ ഭാഗമായി നടത്തുന്ന വിത്ത് സംരംക്ഷണ വിതരണ  പരിപാടി ഞായറാഴ്ച  വയനാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും. ബത്തേരി , അമ്പലവയൽ ,അത്തി കൊല്ലി എന്നിവിടങ്ങളിലാണ് പരിപാടിയെന്ന് നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് തൃശൂർ കേന്ദ്രത്തിലെ   പ്രിൻസിപ്പൽ സയന്റിസ്റ്റ്   ഡോ.. കെ. ജോസഫ്  ജോൺ  പറഞ്ഞു.  വിത്തും ഉപകരണങ്ങളും അടങ്ങിയ കിറ്റ് സൗജന്യമായി പട്ടികവർഗ്ഗകാർക്ക് നൽകും .

         പ്രളയത്തെ അതി ജീവിച്ച 15 ഇനം നെൽവിത്തുകൾ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ടന്നും  ഇതിൽ ഭൂരി ഭാഗവും വയനാട്ടിലാണന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ. ഇപ്പോൾ 160 ഇനം ചീരയിലും  64 ഇനം വെള്ളരി വർഗ്ഗത്തിലും ഗവേഷണം നടന്നു വരുന്നുണ്ടെന്ന്  ശാസ്ത്രജ്ഞ ഡോ: സുമ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന  വിത്തിനങ്ങൾ കർഷകർ സംരക്ഷിക്കണമെന്നും ഇവർ നിർദ്ദേശിച്ചു. തൃശൂർ കേന്ദ്രത്തിൽ സംരക്ഷിച്ചു വരുന്ന കയ്പില്ലാത്ത പാവക്കയുടെ വിത്ത് കർഷകർക്ക് നൽകുന്നുണ്ട്. ഗന്റോല എന്ന ഈ പാവക്കക്ക് കിലോക്ക് 200 രൂപ മുതൽ വില ലഭിക്കും.  കർണാടകയിലെ ഗോണി കുപ്പയിൽ കർഷകർ ധാരാളമായി കൃഷി ചെയ്യുന്ന ഇതിന് വയനാട്ടിൽ അനന്തസാധ്യത ഉണ്ടെന്ന്   ഡോ: ജോസഫ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *