April 18, 2026

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗോത്ര സാംസ്കാരികോത്സവം നാളെ തുടങ്ങും

0
IMG-20190311-WA0239
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കേരളത്തിലെ ട്രൈബൽ ലൈബ്രറികളിലെ പ്രതിനിധികളും  വയനാട്ടിലെ  ആദിവാസി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച്   മാർച്ച് 12, 13 തിയതികളിൽ കൽപ്പറ്റ പുത്തൂർ വയൽ സ്വാമിനാഥൻ കാർഷിക  ഗവേഷണ കേന്ദ്രത്തിൽ നിറവ് എന്ന പേരിൽ ഗോത്ര സാംസ്കാരിക  ഉത്സവം നടത്തുമെന്ന് ജില്ലാ ലൈബ്രറി  കൗൺസിൽ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12-ന് രാവിലെ 10 മണിക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.എം. രാഘവന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  ഡോ: കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 ന്  ഊരു ജീവിതം – പുതിയ കാലം എന്ന വിഷയത്തിലെ സെമിനാർ സി.കെ. ശശീന്ദ്രൻ എം.എൽ. എ യും 13-ന് രാവിലെ 11.30-ന് അതിജീവനത്തിന്റെ ചരിത്രവഴികൾ എന്ന സെമിനാർ ഒ.ആർ. കേളു എം.എൽ. എ യും ഉച്ചചകഴിഞ് രണ്ട് മണിക്ക് സമാപന സമ്മേളനം  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി  അഡ്വ: പി. അപ്പുക്കുട്ടനും ഉദ്ഘാടനം ചെയ്യും 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *