November 11, 2026

നന്മ പുരസ്ക്കാര നിറവില്‍ തരിയോട് ജി എല്‍ പി സ്കൂള്‍ .

0
JWD2197
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: സഹജീവി സ്നേഹം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമി, വി കെ സി ഗ്രൂപ്പുമായി ചേര്‍ന്ന് നല്‍കുന്ന നന്മ പുരസ്ക്കാരം തരിയോട് ഗവ എല്‍ പി സ്കൂളിനും ലഭിച്ചു. കുന്നമ്പറ്റ കേപീസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമയില്‍ നിന്നും സ്കൂള്‍ പ്രതിനിധികള്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. അനുമോദന യോഗത്തില്‍ പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ സ്കൂള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ നിരവധി പ്രവര്‍ത്തനങ്ങളാണ് പുരസ്ക്കാരത്തിന് തരിയോട് ജി എല്‍ പി സ്കൂളിനെ തിരഞ്ഞെടുക്കാന്‍ കാരണം. 94 വര്‍ഷക്കാലമായി തരിയോട് പ്രദേശത്തിന് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ ഈ മുത്തശ്ശി സ്കൂളിലെ പി ടി എ കമ്മറ്റിയുടേയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇത്തരം നേട്ടങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്ക്കാരവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് ലഭിച്ചിരുന്നു.

ഒ പ്രധാനാധ്യാപിക വത്സ പി മത്തായി, പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്‍റ് സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, സീനിയര്‍ അസിസ്റ്റന്‍റ് എം എ ലില്ലിക്കുട്ടി, എം മാലതി, കെ വി മനോജ്, എം പി കെ ഗിരീഷ്കുമാര്‍, സി പി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു…

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *